Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mar Powathil

Kottayam

മാ​ര്‍ ജോ​സ​ഫ് പ​വ്വ​ത്തി​ല്‍ സീ​റോമ​ല​ബാ​ര്‍ സ​ഭ​യു​ടെ പ്ര​കാ​ശഗോ​പു​രം: മോ​ണ്‍. മാ​ത്യു ച​ങ്ങ​ങ്ക​രി

ച​ങ്ങ​നാ​ശേ​രി: ആ​ത്മീ​യ, സാ​മൂ​ഹ്യ, വി​ദ്യാ​ഭ്യാ​സ രം​ഗ​ങ്ങ​ളി​ല്‍ കൃ​ത്യ​ത​യോ​ടെ ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തി​യ ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പ​വ്വ​ത്തി​ല്‍ സീ​റോമ​ല​ബാ​ര്‍ സ​ഭ​യു​ടെ പ്ര​കാ​ശ​ഗോ​പു​ര​മാ​ണെ​ന്ന് അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. മാ​ത്യു ച​ങ്ങ​ങ്ക​രി.

ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് അ​തി​രൂ​പ​താ സ​മി​തി മാ​ര്‍ ജോ​സ​ഫ് പ​വ്വ​ത്തി​ലി​ന്‍റെ സ്മ​ര​ണാ​ര്‍​ഥം ച​ങ്ങ​നാ​ശേ​രി, തൃ​ക്കൊ​ടി​ത്താ​നം, തു​രു​ത്തി ഫൊ​റോ​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച എ​ക്‌​സ​ല​ന്‍​ഷ്യ സീ​സ​ണ്‍-5 ഹെ​റി​റ്റേ​ജ് ക്വി​സ് മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​മ്മേ​ള​ന​ത്തി​ല്‍ അ​തി​രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​സി​ലി​ന്‍ കു​രു​വി​ള അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. അ​തി​രൂ​പ​ത ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി​നു ഡൊ​മി​നി​ക് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. യൂ​ണി​റ്റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജ​സ്റ്റി​ന്‍ പു​ത്ത​ന്‍​പു​ര​യി​ല്‍, ടോ​മി​ച്ച​ന്‍ അ​യ്യ​രു​കു​ള​ങ്ങ​ര, പി.​സി. കു​ഞ്ഞ​പ്പ​ന്‍, സൈ​ബി അ​ക്ക​ര, കെ. ​എ​സ് ആ​ന്‍റണി, സി​സി അ​മ്പാ​ട്ട്, സു​നി​ത മേ​രി ഏബ്ര​ഹാം, അ​മ​ല ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up